കൊടുമൺ: സപ്ലൈകോ ഉത്പന്നങ്ങളുമായി കൂടലിനു പോയ വാഹനം അങ്ങാടിക്കൽ തെക്ക് മണക്കാട് ക്ഷേത്രത്തിനു സമീപം അപകടത്തിൽപെട്ടു.
ഡ്രൈവർ റോയി അത്ഭുതകരമായി രക്ഷപെട്ടു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ റോഡിന്റെ തിട്ട ഇടിഞ്ഞ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ നിറയെ സാധനങ്ങൾ ഉണ്ടായിരുന്നു. ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം.